Wednesday, January 19, 2005

പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്‌!

ബലേ ഭേഷ്‌!

ഗദ്യമെഴുതേണ്ടിടത്തു പദ്യമെഴുതിയ (അതും സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍) കവിയായിരുന്നു പന്തളം കേരളവര്‍മ്മ. 'കവനകൌമുദി'യില്‍ പരസ്യങ്ങള്‍ വരെ ശ്ലോകത്തിലായിരുന്നു.

പദ്യമെഴുതേണ്ടിടത്തു ഗദ്യമെഴുതുന്ന കവിയാണു്‌ സച്ചിദാനന്ദന്‍. അതും തീരെ താളമോ ഏകതാനതയോ ഇല്ലാത്ത ഗദ്യം.

ഈ പുരസ്കാരം എന്തുകൊണ്ടും ഉചിതമായി എന്നേ പറയേണ്ടൂ.

1 Comments:

At 7:10 PM, Blogger Unknown said...

ഉമേഷ്ജിയെപ്പോലെ ഒരു പുപ്പുലിയുടെ ആദ്യബ്ലോഗ്‌ പോസ്റ്റിനു ഒരു കമന്റുപോലുമില്ല എന്ന നഗ്നസത്യം മനസ്സിലാക്കിയപ്പോള്‍ ഞെട്ടി!

ഞെട്ടല്‍ തന്നെ ഇവിടെയൊരു കമന്റാക്കിയിടുന്നു.

പിന്നെ സച്ചിദാനന്ദന്റെ ചില കവിതകളൊക്കെ എനിക്കിഷ്ടമാണു.

 

Post a Comment

<< Home