Thursday, January 20, 2005

ഒരു ചോദ്യം

കുറേക്കാലം മുമ്പു്‌ എന്റെ ഒരു സുഹൃത്തു്‌ ഒരു ചോദ്യം ചോദിച്ചു:

"എല്ലാ അക്ഷരത്തിനും വള്ളിയുള്ള ഒരു മലയാളവാക്യം പറയാമോ? എത്രയും വലുതു പറയുന്നുവോ, അത്രയും നല്ലതു്‌".

ഞാന്‍ ആലോചിച്ചിട്ടു്‌ ഇത്രയും കിട്ടി:

"മിനീ, നീ തീറ്റി തിന്നിട്ടിനി വിരി വിരിച്ചിവിടിരി"

എന്തായാലും, ഈ ഉത്തരം ചോദ്യകര്‍ത്താവിന്റെ "വീ. വീ. ഗിരി വീക്കിലി പിച്ചിക്കീറി"യെക്കാള്‍ മെച്ചമായിരുന്നു!

പിന്നീടു്‌ ഞങ്ങള്‍ പേരുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള വാക്യങ്ങള്‍ക്കു ശ്രമിച്ചു. (അല്ലെങ്കില്‍, ഇനിഷ്യലുകളും മറ്റും ചേര്‍ത്തു്‌ എത്ര നീളത്തില്‍ വേണമെങ്കിലും വാക്യമുണ്ടാക്കാം.) ഇതാണു്‌ എനിക്കുണ്ടാക്കാന്‍ പറ്റിയ ഏറ്റവും വലിയ വാക്യം:

"നീ തീറ്റി പിച്ചിക്കീറിത്തിന്നിട്ടിനി വിരി വിരിച്ചിവിടിടിച്ചിടിച്ചിട്ടിനി ബീഡി പിടി"

നിങ്ങള്‍ക്കോ?

3 Comments:

At 5:46 PM, Blogger ഉമേഷ്::Umesh said...

...പിടിച്ചിനിയിവിടിരി എന്നായിരിക്കാം ഉദ്ദേശിച്ചതു്‌, അല്ലേ?

ഗംഭീരം! കഴിഞ്ഞ പതിമൂന്നു കൊല്ലമായി ഞാനിതു പലരോടും പറഞ്ഞിട്ടുണ്ടു്‌. ഇതിനേക്കാള്‍ നല്ലതൊരെണ്ണം ആരും ഉണ്ടാക്കിയില്ലെന്നതു പോകട്ടേ, ഒരെണ്ണം ഉണ്ടാക്കാന്‍ ആരും ശ്രമിച്ചുനോക്കിയതുപോലുമില്ല.

നന്ദി. ഇതിനൊരു പ്രാസവും ചന്തവുമൊക്കെയുണ്ടു്‌. ആര്‍ക്കെങ്കിലും ഇതിനേക്കാള്‍ വലുതു്‌ ഉണ്ടാക്കാമോ?

- ഉമേഷ്‌

 
At 5:52 PM, Blogger ഉമേഷ്::Umesh said...

സന്തോഷ്‌,

ഞാന്‍ കഴിഞ്ഞ കമന്റു വളരെ പെട്ടെന്നയച്ചുപോയി. പിന്നീടു വായിച്ചപ്പോഴാണു സന്തോഷിന്റെ വാക്യത്തില്‍ തെറ്റുകളുണ്ടെന്നതറിഞ്ഞതു്‌.

"നീ ളി ളിച്ചിനി, തുണി കുതിര്‍ത്തിനി, മുടി നനഞ്ഞിനി, നി പിടിച്ചിനിവിടിരി" എന്ന വാക്യത്തില്‍ കട്ടിയുള്ള അക്ഷരങ്ങള്‍ക്കൊന്നും വള്ളിയില്ലല്ലോ? വീണ്ടും ശ്രമിക്കുക.

- ഉമേഷ്‌

 
At 11:50 PM, Blogger സു | Su said...

ഉമേഷ് കുറേ നാള്‍ ആയല്ലോ. തിരക്കില്‍ ആയിരുന്നോ? :)
വള്ളിയുള്ള വാക്യങ്ങള്‍ ആലോചിച്ചു കണ്ടുപിടിക്കട്ടെ. എന്നിട്ട് പറയാം.

 

Post a Comment

<< Home